യുഎഇയിലേക്കുള്ള വിമാനങ്ങളെ തങ്ങളുടെ വ്യോമ പരിധിയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി. സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച പശ്ചാത്തലത്തിലാണ് സൗദി നിലപാട് കടുപ്പിച്ചത്.
അതേസമയം പാലസ്തീനികള്‍ക്കുള്ള പിന്തുണ യുഎഇ തുടരുമെന്ന് അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. പാലസ്തീനികള്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ വലുതാണെന്നും കിഴക്കന്‍ ജറുസലേമിനൊപ്പം തലസ്ഥാനമായി ഒരു സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം ഉണ്ടാകണമെന്ന അറബ് താല്‍പര്യത്തെ യുഎഇ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.