ഗണ്‍മാന് കൊവിഡ്: മന്ത്രി എകെ ബാലന്‍ ക്വാറന്റൈനില്‍

ശ്രീനു എസ്
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (09:04 IST)
ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എകെ ബാലന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
എന്റെ ഗണ്‍മാന്‍മാരില്‍ ഒരാള്‍ക്ക് ഇന്ന് (02.09.2020) കോവിഡ് സ്ഥിരീകരിച്ചു. ഞാനും അദ്ദേഹത്തോടൊപ്പം സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണ്. ഈ ഗണ്‍മാന്‍ ആഗസ്റ്റ് 14 മുതല്‍ 28 വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ഞാനും സഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. ആയതിനാല്‍  ഓഫീസ് രണ്ടു ദിവസം അടച്ചിടുന്നതും അണുവിമുക്തമാക്കുന്നതുമാണ്. ഓഫീസ് സംബന്ധമായ ജോലികള്‍ എന്റെ ഔദ്യോഗിക വസതിയായ പമ്പയില്‍ തല്‍ക്കാലം ക്രമീകരിക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article