ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇദ്ദേഹം അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്ന് നേരത്തേ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ വിവാദമായ ഒട്ടേറെ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍.