ഇറാക്കില്‍ തുര്‍ക്കിയുടെ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (08:38 IST)
ഇറാക്കില്‍ തുര്‍ക്കിയുടെ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 23 കുര്‍ദിഷ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. എഫ് 16 യുദ്ധവിമാനങ്ങള്‍ പറക്കുന്നതിന്റെയും നിരവധി സ്‌ഫോടനങ്ങള്‍ നടക്കുന്നതിന്റെയും വീഡിയോ തുര്‍ക്കി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. 2019 ശേഷം വടക്കന്‍ ഇറാക്കില്‍ തുര്‍ക്കി നിരന്തരമായ ആക്രമണം നടത്തുന്നുണ്ട്. 
 
പികെകെ എന്നറിയപ്പെടുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിര്‍ത്തികടന്ന് ആക്രമണം നടത്തുന്നത് തടയാനാണ് ആക്രമണം നടത്തുന്നതെന്നാണ് തുര്‍ക്കി പറയുന്നത് പികെകെ ഗ്രൂപ്പിനെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article