ചത്ത കാട്ടുമാനിന്റെ ശരീരത്തില്‍നിന്നും ലഭിച്ചത് ഏഴ് കിലോ പ്ലാസ്റ്റിക്; ഞെട്ടലിൽ ഡോക്‌ടർമാർ

തുമ്പി ഏബ്രഹാം
വെള്ളി, 29 നവം‌ബര്‍ 2019 (09:47 IST)
ചത്ത നിലയില്‍ കാണപ്പെട്ട കാട്ടുമാനിന്റെ ശരീരത്തില്‍നിന്നും ലഭിച്ചത് ഏഴ് കിലോ പ്ലാസ്റ്റിക്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന് 630 കിലോമീറ്റര്‍ വടക്ക് നാന്‍ പ്രവിശ്യയിലെ ഖുന്‍ സതാന്‍ ദേശീയ ഉദ്യാനത്തിലാണ് കഴിഞ്ഞ ദിവസം 10 വയസുള്ള മാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
മാനിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ഉള്ളിലെ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയത്. വയറിനുള്ളിൽ നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗുകളില്‍ കാപ്പികുരുക്കള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ് പാക്കുകള്‍, മാലിന്യ സഞ്ചികള്‍, തൂവാലകള്‍, അടിവസ്ത്രങ്ങള്‍ എന്നിവയൊക്കയായിരുന്നു ഉണ്ടായിരുന്നത്.
 
പ്ലാസ്റ്റിക് ഉള്ളിൽ ചെന്നതാണ് മരണ കാരണമായതെന്ന് ദേശീയ പാര്‍ക്ക് സംരക്ഷിത മേഖല ഡയറക്ടര്‍ ക്രിയാങ്സക് താനോംപുന്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article