പതിവായി ജങ്ക് ഫുഡ് കഴിച്ച പതിനേഴുകാരന്റെ കാഴ്ചയും കേള്‍വിയും നഷ്ടമായി

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (13:16 IST)
ജങ്ക് ഫുഡ് പതിവായി കഴിച്ചിരുന്ന യുവാവിന്റെ കാഴ്‌ച ശക്തിയും കേള്‍വി ശക്തിയും നഷ്‌ടപ്പെട്ടു. ലണ്ടനിലെ ബ്രിസ്‌റ്റോളിലാണു സംഭവം. ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

വിദ്യാര്‍ഥിയായ പതിനേഴുകാരന്റെ ആരോഗ്യമാണ് നശിച്ചത്. കാഴ്‌ച ശക്തിയും കേള്‍വി ശക്തിയും നഷ്‌ടമായതിന് പിന്നാലെ എല്ലുകള്‍ക്കും ബലക്ഷയം സംഭവിച്ചു.

പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ വിദ്യാര്‍ഥി പതിവായി ജങ്ക് ഫുഡ് കഴിച്ചിരുന്നു. ചിപ്‌സ്, പ്രിങ്കിള്‍സ്, സോസേജ്, സംസ്‌കരിച്ച ഹാം, വൈറ്റ് ബ്രെഡ് എന്നിവയായിരുന്നു പതിവ് ആഹാരങ്ങള്‍.  പതിനാലാം വയസില്‍ കേള്‍വിശക്തി കുറഞ്ഞതോടെയാണ് മാതാപിതാക്കള്‍ മകനെ ആശുപത്രിയില്‍ എത്തിച്ചത്.

പരിശോധനയില്‍ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കാതെ ന്യൂട്രീഷണല്‍ ഒപ്റ്റിക് ന്യൂറോപ്പതി (എന്‍ഒഎന്‍) എന്ന അവസ്ഥ വിദ്യാര്‍ഥിയില്‍ കണ്ടെത്തി. മകന്‍ പത്ത് വര്‍ഷത്തോളം ജങ്ക് ഫുഡ് പതിവായി കഴിച്ചിരുന്നു എന്നും വീട്ടില്‍ നിന്നും നല്‍കുന്ന ആഹാരത്തോട് താല്പര്യം ഇല്ലായിരുന്നു എന്നും മാതാപിതാക്കള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article