ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളിലൊന്നാണ് കൌമാരകാലം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾ ഉണ്ടാകുന്ന സമയമായതിനാലാണിത്. ഈ പ്രായത്തിൽ ഉറക്കം വളരെ പ്രധാനമാണ്. കൌമാരക്കാർ ഉറക്കം ഒഴിവക്കുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലേക്ക് നയിക്കും എന്നാണ് നിരവധി പഠനങ്ങളിൽനിന്നും വ്യക്തമാകുന്നത്.
മെലോട്ടോണിൻ എന്ന ഹോർമോൺ ഉറക്കത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കൌമാരക്കരിൽ ഇത് വൈകിയാണ് ഉത്പാതിപ്പിക്കപ്പെടുക. അതിനാൽ ഉറക്കം കുറയുന്നത് പല പ്രശ്നങ്ങൾക്കും ഇടയാക്കും. കൌമാരക്കാരിലെ അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം ഉറക്കക്കുറവ് ഉണ്ടാക്കുന്നതായും ഇത് മസ്തിഷ്ക വളർച്ചയെ സാരമായി ബാധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.