ഈ ആഹാരങ്ങൾ പുകവലിയേക്കാൾ മാരകം !

തിങ്കള്‍, 20 മെയ് 2019 (19:55 IST)
ആഹാരം എങ്ങനെയാണ് പുകവലലിയേക്കാൾ മാരകമാവുക എന്നവും കരുതുന്നത്. എന്നാൽ പുകവലി കൊണ്ട് ആളുകൾ മരിക്കുന്നതിനേക്കാൾ തെറ്റായ ആഹാര ശീലമാണ് മനുഷ്യനെ കൊല്ലുന്നത് എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ജങ്ക് ഫുഡുകൾ പുകവലിയേക്കാൾ മാരകമായ അവസ്ഥ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്നു എന്നാണ് സിയാറ്റില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്‌ മെട്രിക്സ് ആന്‍ഡ്‌ ഇവാലുവേഷൻ നടത്തിയ പഠനത്തിലെ കണ്ടെത്തൽ 
 
തെറ്റായ ആഹാര ശീലം ആളുകളെ മരണത്തിലേക്ക് നയിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരത്തിന്റെ കുറവുമൂലം വർഷത്തിൽ 11 മില്യൺ ആളുകൾ മരിക്കുന്നതായാണ് കണക്ക്, എന്നാൽ ഇവരിൽ അധികം പേരും ആഹാരം ലഭിക്കാത്തവരല്ല. കഴിക്കുന്ന ആഹാരത്തിൽ പോഷക മൂല്യങ്ങൾ ഇല്ലാത്തതാണ് പ്രശ്നം. പുകവലി മൂലം 8 മില്യൺ ആളുകൾ മാത്രമാണ് ഒരു വർഷം ലോകത്ത് മരിക്കുന്നത് എന്നതാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.
 
നിരന്തരം ജങ്ക് ഫുഡുകൾ ശരീരത്തിൽ എത്തുന്നതോടെ ജീവിത ശൈലി രോഗങ്ങൾ ശരീരത്തിൽ പിടമുറുക്കും. ഹൃദ്രോഗങ്ങൾക്കും സ്ട്രോക്കിനും ജങ്ക് ഫുഡുകൾ കാരണമാകും. പച്ചക്കറികളും പഴങ്ങളും അടക്കമുള്ള പോഷകാഹാരങ്ങൾ ശരീരത്തിൽ എത്താതെ വരുന്നതോടെ തന്നെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിടും. ജങ്ക് ഫുണ്ഡിലെ രാസപദാർത്ഥങ്ങൾ കൂടി ശരീരത്തിൽ എത്തുന്നതോടെ ആരോഗ്യ നില ഗുരുതരമായി മാറും എന്നും പഠനം പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍