സീറ്റ് ബെൽറ്റ് ധരിക്കാൻ അറിയിപ്പ് വന്നപ്പോഴാണ് നോമ്പ് തുറക്കാൻ അല്പം വെള്ളം ചോദിച്ച് ജാവേദ് എയർ ഹോസ്റ്റസിന് അടുത്തെത്തിയത്. ഒരു ബോട്ടിൽ വെള്ളം എയർഹോസ്റ്റസ് ജാവേദിന് നൽകി ഒരു ബോട്ടിൽ കൂടി തരു എനിക്ക് നോമ്പ് തുറക്കാനാണ് എന്ന് ജാവേദ പറഞ്ഞപ്പോൾ സീറ്റിൽ തന്നെ തിരികെ ചെന്നിരിക്കൂ എന്ന് എയർ ഹോസ്റ്റസ് സൗമ്യമായി മറുപടി നൽകി.
മിനിറ്റുകൾക്കുള്ളിൽ എയർ ഹോസ്റ്റസ് മടങ്ങിയെത്തിയത് ജവേദിന് നോമ്പ് തുറക്കാൻ രണ്ട് സാൻവിച്ചുകളുമായാണ് 'കുടുതൽ വേണമെങ്കിൽ ചോദിക്കാൻ മടിക്കരുത്' ഭക്ഷണം നൽകിക്കൊണ്ട് എയർ ഹോസ്റ്റസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. തനിക്ക് വിഷപ്പകറ്റാൻ ഇത് തന്നെ ധാരാളമാണ് എന്ന് ജാവേദ് മറുപടി നൽകി. ജാവേദ് അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചതോടെ നിരവധി പേരാണ് എയർ ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. തനിക്ക് വിഭവങ്ങൾ നൽകിയ മഞ്ജുള എന്ന എയർ ഹോസ്റ്റസിനെ ട്വീറ്റിൽ ജാവേദ് സ്നേഹ പൂർവം ഓർക്കുന്നുണ്ട്.