സ്വീഡനും ഫിന്‍ലാന്റും അടുത്തമാസം നാറ്റോയില്‍ അംഗത്വം എടുക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 ഏപ്രില്‍ 2022 (14:31 IST)
സ്വീഡനും ഫിന്‍ലാന്റും അടുത്തമാസം നാറ്റോയില്‍ അംഗത്വം എടുക്കുമെന്ന് വാര്‍ത്ത. സ്വീഡീഷ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 16-20നായിരിക്കും അംഗത്വത്തിനായി അപേക്ഷിക്കുന്നത്. ഫിന്‍ലാന്റ് പ്രസിഡന്റ് സൗലി നിനിസ്റ്റോ മെയ് 17ന് സ്‌റ്റോക് ഹോം സന്ദര്‍ശിക്കും. കഴിഞ്ഞ ആഴ്ച റഷ്യന്‍ വിദേശകാര്യമന്ത്രി നാറ്റോയില്‍ ചേര്‍ന്നാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ഫിന്‍ലാന്റിനും സ്വീഡനും മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ യുക്രൈനില്‍ ആക്രമണം നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article