യുക്രൈന്‍-റഷ്യ യുദ്ധം: കൊല്ലപ്പെടും മുന്‍പ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഏപ്രില്‍ 2022 (12:45 IST)
യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ കൊല്ലപ്പെടും മുന്‍പ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍. യുക്രൈനില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റുമോര്‍ട്ടം ചെയ്തതിലാണ് ഇക്കാര്യം വ്യക്തമായത്. നോര്‍ത്ത് കീവിലാണ് ആരോപണം ഉയരുന്നത്. യുക്രൈന്‍ ഫോറന്‍സിക് ഡോക്ടറായ വ്‌ളാദിസ്ലാവ് പെറോസ്‌കിയാണ് ഒരു വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. നൂറിലധികം മൃതദേഹങ്ങള്‍ തന്റെ സഹപ്രവര്‍ത്തകര്‍ പരിശോധിക്കുകയാണെന്നും ഇതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
ലഭിക്കുന്നതില്‍ കൂടുതല്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ്. ഇതുമൂലം ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടി സ്വീകരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍