50 ലക്ഷം യുക്രെയ്നികൾ ഇതുവരെ പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്ളൊഡിമിർ സെലൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടു. ഇതിനിടെ റഷ്യൻ കപ്പൽ തകർത്തത് യുക്രെയ്‌ൻ മിസൈലാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു.