യുക്രൈനിലെ ബുച്ചയിലുണ്ടായ ക്രൂര കൊലപാതകങ്ങളിലും കൂട്ട ബലാത്സംഗങ്ങളിലും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. കൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി ആവശ്യപ്പെട്ടു.