അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങി

ശനി, 2 ഏപ്രില്‍ 2022 (12:48 IST)
അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങി. നാലുദിവസത്തേക്കുള്ള എണ്ണയാണ് വാങ്ങിയത്. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ക്രൂഡോയില്‍ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി പറഞ്ഞു. 
 
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയാല്‍ പ്രശ്‌നമാകുമെന്ന് നേരത്തേ അമേരിക്കയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ലോകരാജ്യങ്ങളുടെ ഉപരോധത്തെ ചെറുത്തുനിര്‍ത്താന്‍ വലിയ വിലക്കുറവിലാണ് ഇന്ത്യക്ക് റഷ്യ ഓയില്‍ നല്‍കുന്നത്. ബാരലിന് 30-35ഡോളര്‍ ആണ് വില. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍