ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്ന മഴയിലും കൂടുതൽ ലഭിക്കാനാണ് സാധ്യത. മാർച്ച് മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയിൽ 45% അധികം ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. പകൽ താപനില പൊതുവെ സാധാരണയേക്കാൾ കുറവ് അനുഭവപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.