വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഗുളികകളും, ആറ് ജില്ലക‌ൾ പ്രത്യേക നിരീക്ഷണത്തിൽ

വെള്ളി, 1 ഏപ്രില്‍ 2022 (16:40 IST)
സംസ്ഥാനത്ത് വിദ്യാർ‌ത്ഥികൾക്കിടയിൽ ലഹരി ഗുളികകളുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഈ ഗുളികക്കൾ എത്തുന്നതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. സംസ്ഥാനത്തെ ആറു ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. 
 
ലഹരിക്ക് ഉപയോഗിക്കാവുന്ന മരുന്നുകൾ അനധികൃതമായി വിൽപ്പന നടത്തിയതിന് ഉൾപ്പടെ ആറ് മാസത്തിനിടെ 72 മെഡിക്കൽ ഷോപ്പുകൾക്കാണ് സംസ്ഥാനത്ത് പൂട്ടുവീണത്. മാനസിക പ്രശ്‌നങ്ങൾക്കുപയോഗിക്കുന്ന മരുന്നുകളാണ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. ഇവ ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃതമായി വില്പന നടത്തിയതിനാണ് സംസ്ഥാനത്തെ 72 മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കിയത്.
 
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍