ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ചു, കർണാടകയിൽ 7 അധ്യാപകർക്ക് സസ്‌പെൻഷൻ
ബുധന്‍, 30 മാര്‍ച്ച് 2022 (15:04 IST)
ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ച 7 അധ്യാപകർക്ക് സസ്‌പെൻഷൻ. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുമതി നൽകിയ അധ്യാപകരെയാണ് പിരിച്ചുവിട്ടത്.രണ്ട് സെൻ്റർ സൂപ്രണ്ടുമാരെയും പിരിച്ചുവിട്ടു.
ഗഡഗിലെ സിഎസ് പാട്ടിൽ സ്കൂളിലാണ് പരീക്ഷ നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിക്കൊണ്ട് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർണാടക സർക്കാരിന്റെ നടപടി.