സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി ഇരവികുളം ദേശീയോദ്യാനം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 ഏപ്രില്‍ 2022 (20:47 IST)
സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി ഇരവികുളം ദേശീയോദ്യാനം. വരയാടുകളുടെ പ്രജനനകാലമായതിനാലാണ് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം തുറക്കുന്നത്. ഇത്തവണ നൂറിലധികം കുഞ്ഞുങ്ങള്‍ പിറന്നെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. അതോടൊപ്പം തന്നെ ഇനി മുതല്‍ ഉദ്യാനത്തിലേക്കുള്ള പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി മൂന്നാറിലെ വിവിധ സ്ഥാപനങ്ങളില്‍ ക്യൂ ആര്‍ കോഡ് സ്റ്റാന്റുകളും സ്ഥാപിക്കും. വിദേശികള്‍ക്ക് 500 ഉം സ്വദേശികള്‍ക്ക് 200 ഉം ആണ് നിരക്കുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍