9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര തിരിച്ചത്. സാഹചര്യങ്ങളെല്ലാം അനുകൂലമായി വരികയാണെങ്കില്‍ പേടകം പുലര്‍ച്ചെ 3:27ന് ഭൂമിയില്‍ ഇറങ്ങും.
7 ദിവസത്തിനായാണ് ബഹിരാകാശ നിലയത്തിലേക്ക് പോയതെങ്കിലും സാങ്കേതിക തകരാര്‍ മൂലം സുനിതാ വില്യംസും ബുച്ചും ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. ഭൂമിയില്‍ തിരിച്ചെത്തീ കഴിഞ്ഞാന്‍ സുനിതയേയും ബുച്ചിനെയും ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഏറെ നാള്‍ ജീവിച്ചതിനാല്‍ ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ ഇരുവര്‍ക്കും സമയം ഏറെയെടുക്കും.