റെസ്ക്യു ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ മരിച്ചു. മധ്യ ഇറ്റലിയിലെ അബ്രുസോ മേഖലയിലെ കാന്പോ ഫെലിസ് സ്കൈ സ്റ്റേഷനു സമീപമുള്ള മഞ്ഞുമലയിലാണ് കോപ്റ്റർ തകർന്നുവീണത്. ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നിന്നു 120 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
സ്നോ റൈഡിംഗിനിടയില്‍ പരിക്കേറ്റ വ്യക്തിയെ ലാ അക്വിലായിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞിലേക്ക് കടന്ന ഹെലികോപ്റ്റർ ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.