ഷെറിൻ മാത്യൂസ് കൊലപാതകം; തെളിവില്ല, വളർത്തമ്മ സിനിയെ വെറുതെ വിട്ട് കോടതി

Webdunia
ശനി, 2 മാര്‍ച്ച് 2019 (10:45 IST)
വളർത്തുമകളായ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ കൊലപ്പെടുത്തിയ കേസിൽ യുഎസിൽ അറസ്റ്റിലായറുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാകി. ഷെറിന്റെ മരണത്തിൽ സിനിക്കു പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് വിട്ടയച്ചത്. എന്നാൽ സിനിയുടെ ഭർത്താവ് വെസ്ലി മാത്യൂസിനു വിചാരണ നേരിടെണ്ടി വരും. കുട്ടിയെ അപായപ്പെടുത്താൻ കൂട്ടു നിന്നുവെന്ന് ആരോപിച്ചായിരുന്നു സിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
കഴിഞ്ഞ വർഷം ഒക്ടോബർ ആറാം തിയ്യതിയാണ് ഷെറിൻ മാത്യ്യൂസ് എന്ന മൂന്ന് വയസ്സുകാരിയെ അമേരിക്കയിലെ ടെക്സാനിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കുറ്റക്കാരിയാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു വളർത്തമ്മ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ അപായപ്പെടുത്താൻ സഹായകരമായ രീതിയിൽ കുട്ടിയെ വീട്ടിൽ തനിച്ചാക്കി പുറന്നു പോയി എന്നു പൊലീസ് കണ്ടെത്തിയിരുന്നു. 
 
അർധരാത്രി മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഒക്ടോബർ നാലിന് വളർത്തച്ഛൻ വെസ്ലി മാത്യൂസ് പൊലീസിൽ പരാതി നൽകിയുരുന്നു. പിന്നീട് നടന്ന തിരച്ചിലിലാണ് വീടിനു സമീപമുളള ഓടയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീടു നടന്ന അന്വേഷണത്തിൽ കുട്ടിയുടെ കൊലപാതകം വളർത്തച്ഛൻ വെസ്ലി മാത്യൂസ് ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article