വൈറ്റ്‌ഹൗസിൽ ഇഫ്‌താർ വിരുന്നൊരുക്കി ട്രംപ്

വെള്ളി, 8 ജൂണ്‍ 2018 (10:17 IST)
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വൈറ്റ്‌ഹൗസിൽ ഇഫ്‌താർ വിരുന്നൊരുക്കി. രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും ക്ഷണിതാക്കൾക്കും വിരുന്നൊരുക്കി ലോകമെങ്ങുമുള്ള മുസ്‌ലിംഗൾക്ക് അദ്ദേഹം 'റമസാൻ മുബാറക്' നേർന്നു. ഒരുമിച്ച് നിന്നാൽ മാത്രമേ എല്ലാവർക്കും സമൃദ്ധിവരൂ എന്ന് അദ്ദേഹം പറഞ്ഞു. ആഗോള സുരക്ഷയും സമാധാനവും കൈവരിക്കാൻ മുസ്‌ലിം ജനതയുടെ സഹകരണവും അഭ്യർത്ഥിച്ചു.
 
അതിനിടെ ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളുടെയും വംശീയ പരാമർശങ്ങളുടെയും പേരിൽ വൈറ്റ്‌ഹൗസിന് പുറത്ത് ചില മുസ്‌ലിം സംഘടനകൾ ട്രംപ് ഇല്ലാതെ ഇഫ്‌താർ വിരുന്നൊരുക്കി.
 
പതിറ്റാണ്ടുകളായുള്ള വൈറ്റ്ഹൗസ് കീഴ്‍വഴക്കം ലംഘിച്ച്, കഴിഞ്ഞ കൊല്ലം ട്രംപ് ഇഫ്താർ ഒഴിവാക്കിയതു വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍