ഉച്ചകോടിയിൽ നിന്ന് യുഎസ് പിൻമാറി

വെള്ളി, 25 മെയ് 2018 (10:04 IST)
അടുത്തമാസം 12-ന് സിംഗപ്പൂരിൽ ഉത്തരകൊറിയയുമായി നടത്താനിരുന്ന ഉച്ചകോടിയിൽ നിന്ന് യുഎസ് പിൻമാറി. ഉച്ചകോടിക്കു മുന്നോടിയായി രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രം പൂർണമായി തകർത്ത് ഉത്തരകൊറിയ വാക്കുപാലിച്ചതിന് പിന്നാലെയാണ് യുഎസിന്റെ വാക്കുമാറ്റം.
 
ഉത്തരകൊറിയയുടെ ശത്രുതാനിലപാടും വിദ്വേഷ മനോഭാവവുമാണ് തീരുമാനത്തിന് പിന്നിലുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങിന് അയച്ച കത്തിൽ പറഞ്ഞു. ആറു പരീക്ഷണങ്ങൾ നടത്തിയ പങ്ഗ്യേറി ആണവപരീക്ഷണ കേന്ദ്രമാണ് ഉത്തരകൊറിയ സ്ഫോടനത്തിലൂടെ തകർത്തത്. 9 മണിക്കൂർ നീണ്ട സ്‌ഫോടനങ്ങൾക്കൊടുവിലാണ് ആണവകേന്ദ്രം തകർന്നത്.
 
ആണവ നിരായുധീകരണ വിഷയത്തിലെ ഉത്തരകൊറിയൻ നിലപാടിലെ അതൃപ്തിമൂലം ഉച്ചകോടി മാറ്റിവെച്ചേക്കാമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ലോകത്തിനും ഉത്തരകൊറിയയ്ക്കും വലിയ അവസരമാണു നഷ്ടമായതെന്നും കൂടിക്കാഴ്ചയ്ക്ക് ഇനിയും അവസരമുണ്ടെന്നും ട്രംപിന്റെ കത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍