തന്ത്രം റഷ്യയുടേതല്ല, അത് അമിത് ഷായുടേത്; ട്രംപിനായി തെളിച്ച വഴിയെ ബിജെപിയും കര്‍ണാടകയും!

ചൊവ്വ, 15 മെയ് 2018 (14:52 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങള്‍ വന്‍ സ്വാധീനം ചെലുത്തിയെന്ന റിപ്പോര്‍ട്ട് ഇന്നും ചര്‍ച്ചാ വിഷയമാണ്. ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ വ്ലാഡിമിര്‍ പുടിന്റെ റഷ്യ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്‌തെന്ന ആരോപണം തള്ളിക്കളയാന്‍ വൈറ്റ്‌ഹൌസ് പോലും മടികാണിക്കുന്നു. അമിത്

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാമെന്നും അതുവഴി ജനമനസുകളിലേക്ക് ഇറങ്ങി ചെല്ലാമെന്ന് തെളിയിച്ചത് റഷ്യയോ ഇന്ത്യയോ എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാണ്. ഇക്കാര്യത്തില്‍ സംശയം തോന്നേണ്ടതില്ല, ട്വിറ്റര്‍ വാട്‌സാപ്പ് എന്നീ സമൂഹമാധ്യമങ്ങള്‍ വഴി തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടാമെന്ന് തെളിയിച്ചത് അമിത് ഷായും കൂട്ടരുമാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ബിജെപി തങ്ങളുടെ ഐടി സെല്‍ കൂടുതല്‍ ശക്തമാക്കി. ജനങ്ങള്‍ എന്തൊക്കെ അറിയണമെന്നും ആര്‍ക്കൊപ്പം നില്‍ക്കണമെന്നും ലക്ഷ്യം വെച്ചാണ് ഈ സെല്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ അവസാനത്തെ ഫലമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം.

കര്‍ണാടകയിലെ ബിജെപിയുടെ ജയത്തെ സമൂഹമാധ്യമങ്ങളുടെ വിജയമെന്നാണ് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അമേരിക്കയില്‍ ട്രംപ് അധികാരം പിടിച്ച അതേ തന്ത്രമാണ് ഇവിടെ മോദിക്കായി അമിത് ഷാ ഒരുക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വിദേശമാധ്യമങ്ങള്‍ പറയുന്നതിലും സത്യാവസ്ഥയുണ്ട്. കന്നട മണ്ണില്‍ ഒരു ലക്ഷത്തോളം വാട്സാപ്പ് ഗ്രൂപ്പുകളാണ് ബിജെപിയും കോണ്‍ഗ്രസും ഉപയോഗിച്ചത്. ബിജെപിക്ക് വേണ്ടി മാത്രം 50,000 വാട്സാപ്പ് ഗ്രൂപ്പുകൾ രാവും പകലുമില്ലാതെ പണിയെടുത്തു. നൂറ് കണക്കിനെ പ്രവര്‍ത്തകരെയാണ് അമിത് ഷാ ഇതിനു വേണ്ടി മാത്രം നിയോഗിച്ചത്. ഗ്രാമീണ വോട്ടർമാരിലേക്കും ചെറുപ്പക്കാരിലേക്കും ദിവസവും നൂറിലധികം സന്ദേശങ്ങള്‍ അയച്ചു. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്ന സന്ദേശങ്ങള്‍ കണ്ടതോടെ കര്‍ഷകരും തൊഴില്‍ രഹിതരും കൈപ്പത്തിയോട് പതിയെ അകലം പാലിച്ചു. ഇതോടെ ബിജെപി സാധാരണക്കാര്‍ക്കിടെയില്‍ ഒന്നാമനായി.

വ്യാജ വാര്‍ത്തകളും തെറ്റായ എക്‍സിറ്റ് പോള്‍ പ്രവചനങ്ങള്‍ വരെ സാധാരണക്കാരിലെത്തി. ഇതോടെ ഏതാണ് സത്യമെന്ന് തിരിച്ചറിയാന്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് സാധിച്ചില്ല. നിരന്തരമായി സന്ദേശങ്ങള്‍ ലഭിച്ചതോടെ
വോട്ടര്‍മാര്‍ ബിജെപിക്കായി ചെവിയോര്‍ത്തു. ഇതോടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസ് പിന്നോക്കം പോയി.

തെറ്റായ സന്ദേശങ്ങളുടെ പേരില്‍ പല പ്രദേശങ്ങളിലും സംഘര്‍ഷം വരെയുണ്ടായി. ഹിന്ദു – മുസ്ലിം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു വരെ സാധ്യതയുണ്ടായി പലയിടത്തും. ഇക്കാര്യവും ന്യൂയോർക്ക് ടൈംസ് തെളിവു സഹിതം വെളിപ്പെടുത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍