സ്വന്തം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നവരാണ് മിക്കവരും. അതേസമയം, സെക്സിയായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആരും തയാറാകില്ല. എന്നാല്‍, തന്റെ ചൂടന്‍ ചിത്രങ്ങള്‍ മാത്രം എഫ്ബിയിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന ഒരു സുന്ദരിയുണ്ട് തായ്പേയില്‍.
കരീന ലിന് എന്ന 23കാരിയാണ് സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. തന്റെ സന്തോഷത്തിനുവേണ്ടിയാണ് സെക്സിയായ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് നഴ്സ് കൂടിയായ ഈ യുവതി പറയുന്നത്. അതേസമയം, താന്‍ ജോലി ചെയ്യുന്നത് എവിടെയാണെന്ന് വെളിപ്പെടുത്താന്‍ ഇവര്‍ ഒരുക്കമല്ല.
നഴ്സിംഗ് യൂണിഫോം അണിഞ്ഞ ചിത്രങ്ങളും ആരാധകര്‍ക്കായി കരീന പോസ്റ്റ് ചെയ്തു. താനിപ്പോഴും നഴ്സാണെന്നും ഷിഫ്റ്റുകളില്‍ ജോലി ചെയ്യാറുണ്ട്. എന്നാല്‍, താനൊരു മോഡലോ ഫോട്ടോഗ്രാഫറോ അല്ലെന്നും ചിത്രങ്ങളിലൂടെ പ്രശസ്തയാകണമെന്നും ആഗ്രഹമില്ലെന്നും കരീന പറയുന്നു.
നിരവധി ആരാധകരുള്ള കരീനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നരലക്ഷത്തോളം ഫോളേവേഴ്സുണ്ട്. ഓരോ ചിത്രത്തിനും ആയിരക്കണക്കിന് ലൈക്കുകളും അവര്‍ക്ക് ലഭിക്കുന്നുണ്ട്.