സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും തരംഗം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. സെര്‍ച്ച് എന്ജിന് ഭീമന്മാരായ ഗൂഗിളിനെ കൂട്ടുപ്പിടിച്ച് ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി എല്ലാവര്ക്കും കുറഞ്ഞ നിരക്കില്‍ 4ജി ഹാന്‍ഡ്സെറ്റുകള്‍ വിപണിയില്‍ എത്തിക്കാനാണ് ജിയോ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം അവസാനത്തോടെയായിരിക്കും 4ജി ഹാന്‍ഡ്സെറ്റ് വിപണിയിലെത്തുക. ഗൂഗിള്‍ ബ്രാന്‍ഡ് ഉപയോഗപ്പെടുത്തുന്നതിലൂടെ സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ജിയോയുടെ പ്രതീക്ഷ. ഈ ഹാന്‍ഡ്സെറ്റിനൊപ്പം ജിയോ സിമ്മും ജിയോ സര്‍വീസുകളും നല്‍കുമെന്നും കമ്പനി പറയുന്നു.