സംതൃപ്‌തി പോരാ, പെണ്‍കുട്ടികള്‍ക്ക് പുരുഷന്‍‌മാരെ വേണ്ട; കിടപ്പറകള്‍ കീഴടക്കാന്‍ യന്ത്രമനുഷ്യര്‍ ഉടനെത്തും

Webdunia
വെള്ളി, 1 ജൂലൈ 2016 (16:32 IST)
പത്തുവര്‍ഷത്തിനകം മനുഷ്യരുടെ കിടപ്പറകള്‍ യന്ത്രമനുഷ്യര്‍ കൈയടക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് പുരുഷന്‍‌മാരെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. പുരുഷന്‍‌മാരെ ഒഴിവാക്കി സ്‌ത്രീകള്‍ യന്ത്രമനുഷ്യരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന കാലം അടുത്തെന്നും അദ്ദേഹം പറയുന്നു.

പോണ്‍ വീഡിയോ കാണുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നും പാശ്ചാത്യ നാടുകളില്‍ സ്‌ത്രീകള്‍ സെക്‍സ് ടോയ്‌കള്‍ ഉപയോഗിച്ച് സംതൃപ്‌തി നേടുന്നതും വര്‍ദ്ധിച്ചിരിക്കുകയാണെന്നും പിയേഴ്‌സണ്‍ പറയുന്നു. പെണ്‍കുട്ടികള്‍ കൂടുതലായും റോബോര്‍ട്ടുകളെ പങ്കാളികളാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

പെണ്‍കുട്ടികളുടെ ഇടയില്‍ സെക്‍സ് ടോയ്‌കളുടെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. മുന്‍ കാലത്തേക്കാള്‍ ഭയാനകമായ രീതിയിലാണ് ഇവയുടെ ഇപ്പോഴത്തെ ഉപയോഗം. ഇങ്ങനെ പോയാല്‍ സെക്‍സിനായി റോബോര്‍ട്ടുകളെ പെണ്‍കുട്ടികള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  

ഈ സാഹചര്യത്തില്‍ മനുഷ്യരുടെ രൂപ സാദൃശ്യമുള്ള യന്ത്രമനുഷ്യര്‍ ഉടന്‍ വിപണിയിലെത്തും. ക്രിത്യമ മസ്‌തിഷ്‌കത്തിന്റെ വരവോടെ വികാരങ്ങളും ഭാവനകളും ഉള്ള യന്ത്ര മനുഷ്യരെ വിപണിയില്‍ എത്തിക്കാനാണ് അണിയറയില്‍ നീക്കം നടത്തുന്നത്.  
Next Article