വസ്ത്രത്തിനടിയിലൂടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; അപമര്യാദയായി പെരുമാറി; ഗാഢമായി ചുംബിച്ചു; ആരോപണവുമായി വീണ്ടും സ്ത്രികള്‍; ട്രംപിനെ കുറ്റപ്പെടുത്തി റിയാലിറ്റി ഷോ താരവും

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (10:09 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ നിലയ്ക്കുന്നില്ല. നാലു സ്ത്രീകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് മുന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ സമ്മര്‍ സെര്‍വോസ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
 
വാര്‍ത്താസമ്മേളനം നടത്തിയാണ് ഇവര്‍ ട്രംപിനെതിരെ ആരോപണം നടത്തിയത്. 2007ല്‍ ഒരു ബിസിനസ് മീറ്റിനിടെ തന്നോട് ട്രംപ് അപമര്യാദയായി പെരുമാറിയെന്നും പാര്‍ട്ടികള്‍ക്കിടെ തന്നെ ഗാഢമായി ചുംബിച്ചെന്നും സമ്മര്‍ സെര്‍വോസ് ആരോപിച്ചു.
 
നാല്പത്തിയൊന്ന് വയസുള്ള സമ്മര്‍ സെര്‍വോസ് വികാരാധീനയായാണ് വാര്‍ത്താസമ്മേളനം നടത്തിയത്. സംഭവത്തിന് ശേഷം തനിക്ക് ട്രംപ് ജോലി വാഗ്‌ദാനം ചെയ്തെന്നും അവര്‍ പറഞ്ഞു. അതേസമയം, ക്രിസ്റ്റിന്‍ ആന്‍ഡേഴ്സണെന്ന 46കാരിയും ട്രംപിനെതിരെ ആരോപണവുമായി എത്തി. 1990ല്‍ ഒരു ക്ലബില്‍ വെച്ച് വസ്ത്രത്തിനടിയിലൂടെ തന്റെ സ്വകാര്യഭാഗത്ത് ട്രംപ് സ്പര്‍ശിച്ചെന്ന് ഇവര്‍ ആരോപിച്ചു.
Next Article