സ്ത്രീകൾക്കെതിരായ കടുത്ത നിയന്ത്രണങ്ങൾക്ക് അയവുവരുത്തി സൗദി ഭരണകൂടം. രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാനണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
നിയമങ്ങളിൽ മാറ്റം വരുന്നതിന്റെ ഭാഗമായി ഈ മാസം 12ന് റിയാദിൽ നടക്കുന്ന അൽ അഹ്ലി - അൽ ബാറ്റിൻ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം കാണാൻ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാർത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
റിയാദന് പുറമെ ജിദ്ദയിലും ദമാമിലും നടക്കുന്ന ഫുട്ബോൾ മത്സരങ്ങരങ്ങളു സ്ത്രീകൾക്ക് കാണാമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ രക്ഷകർത്താവായ പുരുഷന്റെ സാമിപ്യമോ അനുവാദമോ ഇല്ലാതെ സ്ത്രീകൾക്ക് തീരുമാനം എടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളിലണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തുന്നത്.
സ്ത്രീകളുടെ സ്വാതന്ത്രത്തിൽ ഇടപെടാവുന്ന നിയമങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിലണ് സൗദി ഭരണകൂടം. അതിന്റെ ഭാഗമായിട്ടണ് ഫുട്ബോൾ സ്റ്റേഡിയങ്ങളിലെ വിലക്ക് നീക്കുന്നത്. നേരത്തെ, സ്ത്രീകൾക്കു വാഹനം ഓടിക്കാൻ ഭരണകൂടം അനുമതി നൽകിയിരുന്നു.