യുക്രെയ്‌നിന് മുകളിൽ റഷ്യ നടത്തുന്ന ആക്രമണം ഒരാഴ്‌ച്ച പിന്നിടുമ്പോൾ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാകുന്നു.യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സേന ബുധനാഴ്‌ച്ച വിവിധ നഗരങ്ങളിൽ ബോംബിട്ടു.
രൂക്ഷമായ കരയുദ്ധം നടക്കുന്ന ഹാര്‍കിവില്‍ റഷ്യ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. കരിങ്കടല്‍ തീരനഗരമായ ഖെര്‍സോനിന്റെ നിയന്ത്രണം കൈക്കലാക്കിയതായി റഷ്യ അവകാശപ്പെട്ടു. അതേസമയം ഇന്ന് പോളണ്ട്- ബെലാറുസ് അതിര്‍ത്തിയില്‍ വ്യാഴാഴ്ച രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്ന് മോസ്‌കോ അറിയിച്ചു.