യുക്രെയ്‌നെ ആക്രമിക്കാൻ റഷ്യ ശ്രമിക്കരുത്: മുന്നറിയിപ്പുമായി യു‌കെ

Webdunia
ശനി, 11 ഡിസം‌ബര്‍ 2021 (15:56 IST)
യുക്രെയ്‌നെ ആക്രമിക്കാൻ റഷ്യ തുനിഞ്ഞാൽ ഗൗരവകരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് യുകെ വിദേശ കാര്യ സെക്രട്ടറി ലിസ് ട്രസ്. യുക്രെയ്‌നെ ബാധിക്കുന്ന നടപടികളിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ യു‌കെയും മറ്റ് രാജ്യങ്ങളും ശ്രമിക്കണം. ലിസ് ട്രസ് പറഞ്ഞു.
 
ലിവർപൂളിൽ നടക്കാൻ പോകുന്ന ജി-7 വിദേശ മന്ത്രിമാരുടെ ഉച്ചകോടിയിൽ ഒരുമയുടെ കരുത്ത് എന്താണെന്ന് ഉയർത്തി കാണിക്കുമെന്നും ലിസ് ട്രസ് കൂട്ടിചേർത്തു.യൂറോപ്യൻ യൂണിയനും റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായ യുക്രെയ്‌ൻ ഇതിന് മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു.
 
യുക്രെയ്ൻ അതിർത്തി പ്രദേശങ്ങളിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്ന റഷ്യയുടെ നടപടിയിൽ രാജ്യത്ത് ആശങ്ക നിലനിൽക്കെയാണ് ഈ വിഷയത്തിൽ യു‌കെ നിലപാട് വ്യക്തമാക്കിയത്. അതേസമയം യുക്രെയ്‌നിനെ ആക്രമിക്കാൻ രാജ്യം പദ്ധതിയിടുന്നില്ലെന്ന് റഷ്യ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article