കൊച്ചിയിലെ ഹോസ്റ്റലിലെ ഭക്ഷ്യവിഷ ബാധയില്‍ എട്ടുവിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ഡിസം‌ബര്‍ 2021 (15:15 IST)
കൊച്ചിയിലെ ഹോസ്റ്റലിലെ ഭക്ഷ്യവിഷ ബാധയില്‍ എട്ടുവിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിപ്രകാരം സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലെ ഹോസ്റ്റലിലാണ് സംഭവം. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി രക്തം ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article