അന്തരിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ എ പ്രദീപ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ഡിസം‌ബര്‍ 2021 (14:57 IST)
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോള്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്നത്. നിരവധിയാളുകളാണ് സന്ദര്‍ശനത്തിനായി എത്തുന്നത്. സംസ്‌കാരത്തിന് രണ്ടുമണിക്കൂര്‍ മുന്‍പ് 70 അംഗ സൈനികര്‍ പ്രദീപിന്റെ വീട്ടിലെത്തും. 2004ലാണ് ഇദ്ദേഹം സൈന്യത്തില്‍ ചേരുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article