ദില്ലി അതിര്‍ത്തിയില്‍ നിന്നും കര്‍ഷകര്‍ മാറിത്തുടങ്ങി

സിആര്‍ രവിചന്ദ്രന്‍

ശനി, 11 ഡിസം‌ബര്‍ 2021 (12:33 IST)
കര്‍ഷക സമരം ഒത്തുതീര്‍പ്പായതോടുകൂടി ദില്ലി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകര്‍ മാറിത്തുടങ്ങി. ഇന്നുരാവിലെ മുതല്‍ തന്നെ ടെന്റുകള്‍ അഴിച്ചുമാറ്റിത്തുടങ്ങി. ഏകദേശം പേരും ട്രാക്ടറുകളിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ രേഖാമൂലം എഴുതി വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്. അതേസമയം ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തല്‍ പൊലീസ് നടപടിയില്‍ ആരും മരണപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. രാജ്യസഭയിലെ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍