റഷ്യയിലേക്ക് പറക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടന്റെ തെലുങ്ക് ചിത്രം പൂര്‍ത്തിയാകാന്‍ ഇനി രണ്ട് ഷെഡ്യൂള്‍ കൂടി

കെ ആര്‍ അനൂപ്

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:00 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരുപിടി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തെലുങ്കിലും ബോളിവുഡിലും വരെ നടന് മുന്നില്‍ സിനിമകളുണ്ട്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇനിയും രണ്ട് ഷെഡ്യൂള്‍ കൂടി നടന് ബാക്കിയുണ്ട്.
 
റഷ്യയിലും ഹൈദരാബാദിലുമായാണ് ഈ രണ്ട് ഷെഡ്യൂളുകള്‍.ഇതില്‍ ആദ്യം നടക്കേണ്ടത് റഷ്യന്‍ ഷെഡ്യൂള്‍ ആണ്. ഡേറ്റുകള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും റഷ്യന്‍ ഷെഡ്യൂള്‍ വൈകാതെ നടക്കുമെന്ന് ഹനു രാഘവപ്പുഡി പറഞ്ഞു. 'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
 
സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടക'ത്തിന്റെ ചിത്രീകരണത്തിലാവും ദുല്‍ഖര്‍ സല്‍മാന്‍ അടുത്തതായി എത്തുക.സണ്ണി ഡിയോളിനൊപ്പം ഒരു ബോളിവുഡ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍