സമ്മര്‍ദ്ദഘട്ടങ്ങളില്‍ സംസാരിക്കുമ്പോള്‍ പോലും നര്‍മം കലര്‍ന്ന സംഭാഷണങ്ങള്‍ നടത്തി സാഹചര്യത്തെ അനുകൂലമാക്കുന്ന വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. എബിസി ചാനലിലെ ജിമ്മി കിമ്മേൽ ലൈവ് എന്ന പരിപാടിയിലാണ് ഒബാമ ഇത്തവണ വെടിപൊട്ടിച്ചത്.
മൂന്നാം തവണയും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന ടെലിവിഷൻ അവതാരകന്റെ ചോദ്യത്തിന് ഒബാമയില്‍ നിന്നുണ്ടായ മറുപടിയാണ് ഇന്ന് ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മൂന്നാം തവണയും മത്സര രംഗത്ത് എത്താന്‍ കഴിയുമായിരുന്നെങ്കില്‍ മിഷേൽ വിവാഹമോചനം തേടിയേക്കുമെന്നായിരുന്നുവെന്നാണ് ഒബാമ തമാശയോടെ പറഞ്ഞത്.
ഒബാമ പുറത്തുപോവുക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ആയിട്ടായിരിക്കുമെന്ന റിപ്പബളിക്കൻ സ്ഥാനാർഥി റൊനാൾഡ് ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കാന്‍ ഒബാമ മറന്നില്ല. ‘‘താൻ പുറത്തുപോവുക ഏറ്റവും കുറഞ്ഞത് പ്രസിഡൻറ് ആയാണല്ലോ’’ എന്നായിരുന്നു ട്രംപിനുള്ള മറുപടിയായി ഒബാമ പറഞ്ഞത്.