ഇസ്രയേൽ ഗാർഡിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പലസ്തീൻ യുവതി വെടിയേറ്റു മരിച്ചു. ഹെബ്രോണിലെ വെസ്റ്റ് ബാങ്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ടു ദിവസമായി സംഭവസ്ഥലം അക്രമസക്തമായി മാറിയിരിക്കുകയാണ്.
നുഴഞ്ഞുകയറിയ പെൺ അക്രമി ഗുഹയ്ക്കടുത്ത് നിന്ന പൊലീസ് ഓഫീസറെ കുത്തികൊല്ലാൻ ശ്രമിക്കുകയായിരുന്നു. പെട്ടന്നുള്ള ആക്രമത്തിൽ ഗാർഡ് ഒന്നു പതറിയെങ്കിലും വെടിവെയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചുവെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസങ്ങൾക്കു മുൻപ് വടക്കൻ വെസ്റ്റ് ബാങ്കിൽ വെച്ച് ഒരു പൽസ്തീൻ സിവിലിയന്റെ വെടിയേറ്റ് നിരപരാധികളായ ഒരു പുരുഷനും സ്ത്രീയും വെടിയേറ്റു മരിച്ചിരുന്നു. പൽസ്തീനും ഇസ്രയേലും തമ്മിൽ അക്രമണങ്ങൾ ഉണ്ടാകുന്നത് ഇതാദ്യത്തെ സംഭവമല്ല.