കൂട്ടക്കൊല നടക്കാന്‍ പോകുന്നുവെന്ന് നൂറിന് അറിയാമായിരുന്നു; ഒമറിന്റെ ഭാര്യയെ അറസ്‌റ്റ് ചെയ്‌തേക്കും

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (11:03 IST)
യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിനെക്കുറിച്ച് കൊലയാളി ഒമർ സാദിഖ് മാറ്റീന്റെ ഭാര്യയ്ക്ക് അറിവുണ്ടായിരുന്നതായി റിപ്പോർട്ട്. നിശാക്ലബ്ബിലെക്ക് ആക്രമണത്തിന് തയാറായി വീട്ടില്‍ നിന്ന് പോയ മറ്റീനോട് ഭാര്യ നൂര്‍ സാഹി ഇതിനെപ്പറ്റി സംസാരിച്ചിരുന്നെന്നും ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അന്വേണസംഘം വ്യക്തമാക്കുന്നുണ്ട്.

പ്രത്യേക സംഘം നൂറിനെ ചോദ്യം ചെയ്‌തു. ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന ചോദ്യത്തിന് അവര്‍ ഉത്തരമൊന്നും നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ആക്രമം ഉണ്ടാകുമെന്ന് വ്യക്തമായിട്ടും മറച്ചുവച്ചതിനും അധികൃതരെ അറിയിക്കാത്തതിനെയും തുടര്‍ന്ന് നൂറിനെ പൊലീസ് ഇന്ന് അറസ്‌റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

വെടിവെപ്പിനെക്കുറിച്ച്  ചില  വിവരങ്ങളെങ്കിലും അവർക്ക് അറിയാമായിരുന്നുവെന്ന് യുഎസ് സെനറ്റ് മെമ്പർ ആംഗസ് കിംഗ്  വാർത്താ സമ്മേളനത്തിനിടെയാണ് അറിയിച്ചത്. നൂർ സൽമാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങൾ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒമറിന് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് സംശയിക്കത്തക്ക തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചില്ല. വെടിവയ്പിനു പിന്നാലെ ഐഎസ് അനുഭാവ ട്വിറ്ററിൽ അക്രമിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് കൊലയാളിക്ക് ഐഎസുമായി ബന്ധമുണ്ടോയെന്നു സംശയത്തിനിടയാക്കിയത്.
Next Article