ദക്ഷിണക്കൊറിയൻ വീഡിയോകൾ കണ്ടു, ഉത്തരക്കൊറിയയിൽ 7 പേർക്ക് വധശിക്ഷ

Webdunia
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (19:52 IST)
ദക്ഷിണകൊറിയൻ വീഡിയോകൾ കണ്ടുവെന്നും അവ പ്രചരിപ്പിച്ചുമെന്നുമുള്ള കുറ്റത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉത്തര കൊറിയയിൽ 7 പേർക്ക് വധശിക്ഷ വിധിച്ചതായി മനുഷ്യാവകാശ സംഘടന. സിയോൾ കേന്ദ്രീകരിച്ചുള്ള ട്രഡീഷണൽ ജസ്റ്റിസ് വർക്കിംഗ് ഗ്രൂപ്പ് ആണ് കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
 
കഴിഞ്ഞ മെയ് മാസത്തിൽ, ദക്ഷിണ കൊറിയൻ സിനിമകളും സംഗീതവും സിഡിയിലാക്കി വില്പന നടത്തിയ ഒരാളെ ഉത്തര കൊറിയയിൽ തൂക്കിലേറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ സംഘടന അന്വേഷണം ആരംഭിച്ചത്. പിന്നാലെ 683 പേരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്തൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article