പാകിസ്ഥാനില്‍ ഭരണപ്രതിസന്ധി രൂക്ഷം; നവാസ് ഷെരീഫ് സൈനിക തലവനെ കണ്ടു

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (08:59 IST)
പാകിസ്ഥാനില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. സര്‍ക്കാരിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈനികതലവന്‍ റഹീല്‍ ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. 
 
പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിനുപുറത്ത് സമരം നടത്തുന്നത്.
 
ഇമ്രാന്‍ ഖാന്റെയും താഹിര്‍ ഉല്‍ ഖാദ്രിയുടെയും അനുകൂലികളാണ് ഇസ്ലാമാബാദിലും മറ്റുമായി പ്രക്ഷോഭം തുടരുന്നത്. ഷെരീഫ് രാജിവയ്ക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ഈ ആഴ്ചയ്ക്കകം നവാസ് ഷെരീഫ് രാജിവച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണ് പ്രക്ഷോഭകാരികളുടെ മുന്നറിയിപ്പ്.