യെമനില്‍ വ്യോമാക്രമണം: 140 പേര്‍ കൊല്ലപ്പെട്ടു, അഞ്ഞൂറിലധികം പേര്‍ക്ക് പരുക്ക്

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2016 (09:46 IST)
യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. യെമന്‍ ആഭ്യന്തര മന്ത്രിയുടെ പിതാവിന്റെ സംസ്കാര ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
 
ആക്രമണത്തിനിടെ ചടങ്ങു നടന്ന ഹാള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആയിരക്കണക്കിന് ആളുകളാണ് ആ സമയം പ്രദേശത്ത് ഉണ്ടായിരുന്നത്. ആക്രമണത്തിന് പിന്നില്‍ സൗദി സഖ്യസേനയാണെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി സൈനികവൃത്തങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. 
 
Next Article