ഐ എസ് ഭീകരന്‍ നീല്‍ പ്രകാശ് സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 6 മെയ് 2016 (13:58 IST)
ഐ എസ് ഭീകരന്‍ ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയന്‍ വംശജനായ നീല്‍ പ്രകാശ് എന്ന അബു ഖാലിദ് അല്‍ കംബോഡിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എപ്പോഴാണ് കൊല്ലപ്പെട്ടെന്നും എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നുമുള്ള വിവരം ലഭ്യമല്ല. ഓസ്‌ട്രേലിയയിലെ അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് ആണ് ഇക്കാര്യം അറിയിച്ചത്.
 
ഓസ്‌ട്രേലിയയില്‍ നിന്ന് ഐ എസിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിന്റെ പ്രധാന ചുമതല അബു ഖലീദ് അല്‍ കംബോഡി എന്നറിയപ്പെടുന്ന നീല്‍ പ്രകാശ്. യുദ്ധത്തിലും ഏറ്റുമുട്ടലുകളിലും വീരമൃത്യുവരിച്ചവരുടെ ഓര്‍മ്മദിനമായി ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആചരിക്കുന്ന അന്‍സാക്ക് ദിനത്തില്‍ വിക്‌ടോറിയയില്‍ ആക്രമണം നടത്താന്‍ ഗൂഡാലോചനയിട്ടവരില്‍ നീല്‍ പ്രകാശും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
 
2013ലാണ് നീല്‍ പ്രകാശ് ഓസ്ട്രേലിയയില്‍ നിന്നും സിറിയയിലേക്കു രക്ഷപ്പെട്ടത്. ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് നീല്‍. ഓസ്‌ട്രേലിയയും അമേരിക്കയും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ ഇയാള്‍ ഇറാഖിലുണ്ടെന്നു കണ്ടെത്തുകയായിരുന്നു. നീല്‍ പ്രകാശിനെ വധിക്കാന്‍ കഴിഞ്ഞത് ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ സുപ്രധാന മുന്നേറ്റമാണെന്നു പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article