ദേശീയ പാർക്കിൽ നിന്ന് പതിനാല് സിംഹങ്ങൾ പുറത്തുചാടി; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ

Webdunia
ശനി, 8 ജൂണ്‍ 2019 (10:08 IST)
സൗത്ത് ആഫ്രിക്കയിലുള്ള നാഷണല്‍ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങള്‍ പുറത്തുചാടിയെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങളോട് സര്‍ക്കാർ‍. സൗത്ത് ആഫ്രിക്കയിലെ ക്രുഗേര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും ചാടിയ സിംഹങ്ങള്‍ ഫാലബോര്‍വാ പ്രദേശത്തിനടുത്തുള്ള ഫോസ്‍കര്‍ ഫോസ്ഫേറ്റ് ഖനിക്ക് സമീപത്തുണ്ടെന്നാണ് വിവരം. ഫാലബോര്‍വ മേഖലയില്‍ താമസിക്കുന്നവര്‍ക്കും ഖനി തൊഴിലാളികള്‍ക്കുമാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
 
ലിംപോംപോയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന രണ്ട് റേഡിയോ സ്റ്റേഷനുകളാണ് സിംഹങ്ങള്‍ ചാടിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ ലിംപോപോ പ്രവിശ്യയിലെ ഭരണകൂടം സിംഹങ്ങള്‍ രക്ഷപ്പെട്ടെന്ന് ഉറപ്പിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. അതേസമയം സിംഹങ്ങളെ നിരീക്ഷിക്കാന്‍ റെയിഞ്ചേര്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article