ജപ്പാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 100 ലധികം പേർ മരിച്ചു, 50 പേരെ കാണാതായി

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (13:46 IST)
ടോക്ക്യോ: ജപ്പാനിൽ കനത്ത മഴയെ തുടേർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 100 കടന്നു. 50 പേരെ കാണാതായതായും ജപ്പൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച മുതൽ പടിഞ്ഞാറെ ജപ്പാനിൽ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. 
 
നദികളിലെ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ തീരപ്രദേശത്ത് നിന്നും 20 ലക്ഷത്തോളം ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.   
 
ഹിരോഷിമയിലാണ് കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്ര വലിയ മഴ ലഭിക്കും എന്ന് പ്രതീക്ഷിച്ചില്ലെന്ന് ജപ്പാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രക്ഷാ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്ന് ജപ്പാൻ പ്രസിഡന്റ് ഷിൻഷോ ആബെ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article