ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ലെന്ന് ഇറാന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (09:20 IST)
ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസി പറഞ്ഞു. കൂടാതെ ഗാസയിലെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. 48 മണിക്കൂറിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു പോയത് 400000 പേരാണ്.
 
അതേസമയം തങ്ങളുടെ 126 സൈനികരെ ഹമാസ് ബന്ധികളാക്കിയെന്ന് ഇസ്രയേല്‍. അതേസമയം ബന്ധികളാക്കപ്പെട്ട പൗരന്മാരുടെ കണക്കുകള്‍ ഇസ്രയേലിന് വ്യക്തമായിട്ടില്ല. ഇവരെ ഗാസയിലെ അറകളിലേക്ക് മാറ്റിയിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ മാറണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. സൈനിക നടപടി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article