ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്ന് രണ്ടാം വിമാനം 33മലയാളികളുമായി ഡല്‍ഹിയിലെത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ഒക്‌ടോബര്‍ 2023 (12:11 IST)
ഓപ്പറേഷന്‍ അജയ് വഴി ഇസ്രയേലില്‍ നിന്ന് രണ്ടാം വിമാനം ഡല്‍ഹിയിലെത്തി. യാത്രക്കാരില്‍ 33 മലയാളികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ഇന്ന് കേരളത്തില്‍ എത്തും. വിമാനത്തില്‍ 235 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനം ഡല്‍ഹിയിലേക്ക് യാത്രതിരിച്ചത്. ഡല്‍ഹിയിലെ നോര്‍ക്ക ഓഫീസും കേരള ഹൗസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ കേരളത്തിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്.
 
അതേസമയം ഗാസയില്‍ നിന്ന് പാലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 1900 കടന്നു. ഇസ്രായേലിന്റെ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. അതേസമയം ഗാസയില്‍ സുരക്ഷിത മേഖല രേഖപ്പെടുത്താന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്ക പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍