ചൈനയില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 ഒക്‌ടോബര്‍ 2023 (16:43 IST)
ചൈനയില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഭീകരാക്രമണം ആണെന്ന് സംശയിക്കുന്നതായും ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വിവിധ രാജ്യങ്ങളിലെ ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതന്മാര്‍ക്കും നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
ചൈന ഹമാസ് ഭീകരരുടെ ആക്രമണങ്ങളെ അപലപിച്ചിട്ടില്ലെന്ന് ബീജിങ്ങിലെ ഇസ്രായേല്‍ പ്രതിനിധി ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍