തങ്ങളുടെ 126 സൈനികരെ ഹമാസ് ബന്ധികളാക്കിയെന്ന് ഇസ്രയേല്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (09:13 IST)
തങ്ങളുടെ 126 സൈനികരെ ഹമാസ് ബന്ധികളാക്കിയെന്ന് ഇസ്രയേല്‍. അതേസമയം ബന്ധികളാക്കപ്പെട്ട പൗരന്മാരുടെ കണക്കുകള്‍ ഇസ്രയേലിന് വ്യക്തമായിട്ടില്ല. ഇവരെ ഗാസയിലെ അറകളിലേക്ക് മാറ്റിയിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ മാറണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. സൈനിക നടപടി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
 
ഇസ്രായേല്‍ ആക്രമണത്തില്‍ ആലപ്പേ വിമാനത്താവളം തകര്‍ന്നതായി സിറിയ ആരോപിച്ചു. ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയരും.

അനുബന്ധ വാര്‍ത്തകള്‍

Next Article