ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഡിസം‌ബര്‍ 2024 (10:36 IST)
ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യമനിലെ വിമാനത്താവളത്തിലാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. ഈ വിമാനത്താവളത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ ടെട്രോസ് അദാനവും ഉണ്ടായിരുന്നു. 
 
യമനിലെ സന ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധിപേര്‍ക്ക് പരിക്കുമേറ്റു. യമനിലെ ഹൂതികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ആക്രമണം നടന്ന കാര്യം ടെഡ്രോസ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി സ്ഥിരീകരിച്ചത്. വിമാനത്തില്‍ കയറാനായി തയ്യാറെടുത്ത് നില്‍ക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. 
 
ആക്രമണത്തില്‍ വിമാനത്തിലെ ഒരു ക്രൂ ജീവനക്കാരന് പരുക്കേറ്റിട്ടുണ്ട്. ഹൂതികള്‍ തടവിലാക്കിയ യുഎന്‍ ജീവനക്കാരെ മോചിപ്പിക്കുന്നതിനും മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനുമാണ് താന്‍ യെമനിലെത്തിയതെന്ന് ടെഡ്രോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article