ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ കൊലപ്പെടുത്തി. വടക്കന്‍ ഇറാഖിലെ മൊസൂള്‍ സ്വദേശിനിയായ സുഹ അഹമ്മദ് റാഡി എന്ന പത്രപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്.
കുറച്ചു ദിവസം മുന്‍പ് ഇവരെ ഭീകരര്‍ വസതിയില്‍ നിന്നും തട്ടിക്കൊണ്ടുപോയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ശരീയത്ത് കോടതിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. മൊസൂളിലെ പ്രാദേശിക പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖിലെ മൊസൂള്‍ നഗരം പിടിച്ചടക്കിയതിനു ശേഷം പതിനാലാമത് മാധ്യമ പ്രവര്‍ത്തകയാണ് കൊല്ലപ്പെടുന്നത്.